സഹപാഠികള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 14 വയസുകാരന്‍ മുങ്ങി മരിച്ചു

ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നിദാല്‍ (14) ആണ് മരിച്ചത്.

Update: 2022-10-15 17:31 GMT

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നിദാല്‍ (14) ആണ് മരിച്ചത്. നാട്ടുകാരെത്തി നിദാലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News