സംസ്ഥാനത്ത് കൊവിഡ് മൂലം അനാഥരായത് 142 കുട്ടികൾ

മാതാപിതാക്കളിലൊരാൾ നേരത്തേ മരിച്ചുപോവുകയും രണ്ടാമത്തെയാൾ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്ത കുട്ടികൾ, അച്ഛനുമമ്മയും കൊവിഡ് ബാധിച്ചു മരിച്ച കുട്ടികൾ എന്നിവരാണു പട്ടികയിൽ ഉൾപ്പെട്ടത്.

Update: 2022-07-19 19:15 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം അനാഥരായത് 142 കുട്ടികൾ. ഇതിൽ 135 പേർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം എത്തിച്ചതായും വനിത–ശിശു വികസന വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇതുപ്രകാരം, സംസ്ഥാനത്തു 3800 കുട്ടികളാണു കൊവിഡിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നത്. കൊവിഡ് മൂലം മാതാപിതാക്കൾ മരിച്ചതോടെ അനാഥരായവരാണു 142 കുട്ടികൾ.

മാതാപിതാക്കളിലൊരാൾ നേരത്തേ മരിച്ചുപോവുകയും രണ്ടാമത്തെയാൾ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്ത കുട്ടികൾ, അച്ഛനുമമ്മയും കൊവിഡ് ബാധിച്ചു മരിച്ച കുട്ടികൾ എന്നിവരാണു പട്ടികയിൽ ഉൾപ്പെട്ടത്. ഇത്തരം കുട്ടികൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം നൽകാനുള്ള തീരുമാനം കഴിഞ്ഞ വർഷം ആ​ഗസ്തിലാണ് മന്ത്രി പ്രഖ്യാപിച്ചത്. 2021ന്റെ തുടക്കത്തിൽ ലഭ്യമായിരുന്ന കണക്കുകൾ പ്രകാരം 87 കുട്ടികളാണു കൊവിഡ് മൂലം അനാഥരായി സംസ്ഥാനത്തുണ്ടായിരുന്നത്. 

Similar News