ദുബയില്‍ മിനി ബസ് മറിഞ്ഞ് തീപ്പിടിച്ച് രണ്ടുമരണം

Update: 2020-07-12 10:54 GMT

ദുബയ്: ശെയ്ഖ് സായിദ് റോഡില്‍ മിനി ബസ് മറിഞ്ഞ് തീപ്പിടിച്ച് രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്ക്. 14 യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസ്സാണ് റോഡില്‍ നിന്ന് തെന്നിമാറി സൈഡ് ബാരിയറിലിടിച്ച് മറിഞ്ഞ് കത്തിയത്. രാവിലെ 8.30ഓടെ അല്‍ മനാറ ബ്രിഡ്ജിലാണ് അപകടം. ട്രാഫിക് പോലിസ് പട്രോളിങ് വിഭാഗം ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്കു മാറ്റിയതായി ദുബയ് ട്രാഫിക് പോലിസ് കണ്‍ട്രോള്‍ റൂം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി.

2 killed, 12 injured in accident on Dubai's Sheikh Zayed Road



Tags:    

Similar News