ക്ഷേത്രത്തിലെ 'ജ്യൂസ് പ്രസാദം' കുടിച്ച 25 ഭക്തര്‍ കുഴഞ്ഞുവീണു

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

Update: 2022-04-13 13:38 GMT

പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് പ്രസാദമാണെന്ന് പറഞ്ഞ് നല്‍കിയ ജ്യൂസ് കുടിച്ച് 25 ഓളം പേര്‍ കുഴഞ്ഞുവീണു. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി പോലിസ് അറിയിച്ചു. ക്ഷേത്രപരിസരത്ത് എത്തിയ അജ്ഞാതന്‍ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ഭക്തര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ക്ഷേത്രത്തില്‍ മോഷണ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News