മോസ്‌കോ: മധ്യ റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തു-22 ബോംബര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇജക്ഷന്‍ സീറ്റുകള്‍ തകരാറിലായതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കലുഗ മേഖലയിലെ വ്യേമമേഖലയില്‍ ടു 22-എം 3 വിമാനം പറക്കാനുള്ള തയ്യാറെടുപ്പിനിടെ ഇജക്ഷന്‍ സിസ്റ്റം തകരാറിലായതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
പാരച്യൂട്ടുകള്‍ വിന്യസിക്കാന്‍ വേണ്ടത്ര ഉയരം ഇല്ലാത്തതിനാല്‍ മൂന്ന് ക്രൂ അംഗങ്ങള്‍ക്ക് മാരകമായ പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനമായ മോസ്‌കോയ്ക്ക് തെക്ക് പടിഞ്ഞാറ് 190 കിലോമീറ്റര്‍ (120 മൈല്‍) അകലെയുള്ള കലുഗ നഗരത്തിന് സമീപം ചൊവ്വാഴ്ചയുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു. അതേസമയം ഒരു ക്രൂ അംഗം രക്ഷപ്പെട്ടതായി റിപോര്‍ട്ടുണ്ട്. സോവിയറ്റ് കാലഘട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത തു-22 എം 3 ഹൈപ്പര്‍സോണിക് സ്ട്രാറ്റജിക് ബോംബറുകള്‍ റഷ്യയും മറ്റും സിറിയയില്‍ ഉപയോഗിച്ചിരുന്നു. 2019 ജനുവരിയില്‍ വടക്കന്‍ മര്‍മന്‍സ്‌ക് മേഖലയില്‍ തു-22 എം ബോംബര്‍ വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.
3 Dead In Russian Military Plane Accident: Report