സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12 വിഗ്രഹങ്ങളും തകര്‍ത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Update: 2023-06-10 05:45 GMT

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നാല് ക്ഷേത്രങ്ങളും ശിവലിംഗം ഉള്‍പ്പെടെയുള്ള 12 വിഗ്രഹങ്ങളും തകര്‍ത്ത കേസില്‍ സംഘപരിവാര നുണക്കഥ പൊളിഞ്ഞു. കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹര്‍ ബറാല്‍ ഗ്രാമത്തില്‍ കഴിഞ്ഞ മാസം നടന്ന സംഭവത്തിലാണ് പ്രതികളായ ഹരീഷ് ശര്‍മ്മ, ശിവം, കേശവ്, അജയ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 30ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ആരാധനയ്‌ക്കെത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

https://twitter.com/i/status/1664117426701893633

https://twitter.com/i/status/1666764007607513088

തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. 130ലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രവും ശിവലിംഗവും തകര്‍ക്കപ്പെട്ടവയിലുണ്ടെന്നാണ് റിപോര്‍ട്ട്. യുപി പോലിസ് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചാണ് കേസന്വേഷിച്ചത്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനു പിന്നാലെ സംഘപരിവാര ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ആക്രമണങ്ങള്‍ക്കു പിന്നില്‍ മുസ് ലിംകളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ അറസ്റ്റിലായതോടെ സംഘപരിവാരത്തിന്റെ നുണക്കഥകളാണ് പൊളിഞ്ഞത്.

Tags:    

Similar News