കണ്ണൂര്‍ ജില്ലയിലെ 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

Update: 2020-09-27 17:12 GMT
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 17, അഞ്ചരക്കണ്ടി 6, ആന്തൂര്‍ നഗരസഭ 2, 4, അയ്യന്‍കുന്ന് 4, 5, 9, അഴീക്കോട് 11, 15, ചപ്പാരപ്പടവ് 14, ചെമ്പിലോട് 14, ചെങ്ങളായി 10, എരമം കുറ്റൂര്‍ 11, ഇരിക്കൂര്‍ 10, ഇരിട്ടി നഗരസഭ 2, 18, 29, കടന്നപ്പള്ളി പാണപ്പുഴ 2, 6, കരിവെള്ളൂര്‍ പെരളം 4, 11, കൊളച്ചേരി 13, കൂടാളി 1, 3, 5, 18, കുറ്റിയാട്ടൂര്‍ 4, മാടായി 6, മലപ്പട്ടം 12, മട്ടന്നൂര്‍ നഗരസഭ 5, 9, മയ്യില്‍ 13, നടുവില്‍ 18, ന്യൂമാഹി 10, പാപ്പിനിശ്ശേരി 11, 14, 17, പരിയാരം 18, പട്ടുവം 8, പായം 17, പയ്യന്നൂര്‍ നഗരസഭ 15, പെരിങ്ങോം വയക്കര 2, 8, രാമന്തളി 9, മാലൂര്‍ 14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെമ്പിലോട് 9, ചെറുപുഴ 1 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെങ്ങളായി പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

47 more wards in Kannur district in the containment zone




Tags:    

Similar News