പാര്‍ലമെന്റിനു സമീപം പ്രതിഷേധം; കസ്റ്റഡിയിലെടുത്ത അഞ്ച് കര്‍ഷകരെയും വിട്ടയച്ചു

Update: 2021-07-02 06:14 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനു സമീപം പ്രതിഷേധിച്ച അഞ്ച് കര്‍ഷകരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചു. കര്‍ഷകരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയാണ് ചോദ്യം ചെയ്തത്. വ്യാഴാഴ്ചയാണ് പാര്‍ലമെന്റിന് സമീപം പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ഇവര്‍ക്കെതിരേ ഡല്‍ഹി പോലിസ് ആക്റ്റിലെ സെക്ഷന്‍ 65 പ്രകാരം കേസെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്. വിവാദ കാര്‍ഷിക ബില്ലിനെതിരേ മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാല്‍ പ്രതിഷേധം രൂക്ഷമായേക്കുമെന്ന കാരണത്താല്‍ പോലിസും കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

    ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ 8.30 ഓടെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം 5 കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊടിയുമായെത്തിയ കര്‍ഷകര്‍ പാര്‍ലമെന്റ് ഗേറ്റിന് സമീപം മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചു.

5 farmers protesting near Parliament detained


Tags:    

Similar News