പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
രാത്രി പത്തരയോടെയാണ് സംഭവം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്‌സല്‍, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു എന്നിവരാണു മരിച്ചത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷാണ് മരിച്ച അഞ്ചാമത്തെയാള്‍. മഹേഷിനെ പിന്നീടാണു തിരിച്ചറിഞ്ഞത്. അഞ്ച് പേരാണു കാറിലുണ്ടായിരുന്നത്. ഇവരില്‍ 3 പേര്‍ തല്‍ക്ഷണം മരിച്ചു. 2 പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു.