മോസ്‌കോയില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പും ആക്രമണവും; 60 മരണം, 100ലേറെ പേര്‍ക്കു പരിക്ക്

Update: 2024-03-23 06:34 GMT

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പും ആക്രമണവും. 60 പേര്‍ കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 40 ഓളം പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാവുന്നത്. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപോര്‍ട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെടിവയ്പ് നടക്കുന്ന സമയം ആറായിരത്തോളം പേര്‍ കെട്ടിട സമുച്ഛയത്തിലുണ്ടായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച റഷ്യ ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി വ്യക്തമാക്കി. അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ വിവിധ ലോകരാഷ്ട്രങ്ങള്‍ ആക്രമണത്തെ അപലപിച്ചു.

Tags:    

Similar News