കായംകുളത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ 6500 കിലോ പഴകിയ മത്സ്യം പിടികൂടി

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര, കുറിച്ചി , മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.

Update: 2020-04-08 13:13 GMT


കായംകുളം: കായംകുളത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ 6500 കിലോ പഴകിയ മത്സ്യം പിടികൂടി. മത്സ്യക്ഷാമം മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നു വില്‍പ്പനക്കായി കൊണ്ടുവന്ന രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ 6500 കിലോ മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗവും പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മംഗലാപുരത്ത് നിന്നും കായംകുളത്തേക്ക് ലോറിയില്‍ കൊണ്ടുവന്ന 3,500 കിലോ പഴകിയ മത്സ്യവും, എരുവയിലെ വീട്ടില്‍ നിന്നും 2,500 കിലോയും, പിക്ക്അപ്പ് വാനില്‍ സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ മത്സ്യവുമാണ് കണ്ടെത്തിയത്.

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര, കുറിച്ചി , മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. മംഗലാപുരത്ത് നിന്നും കായംകുളത്തേക്ക് കൊണ്ടുവന്ന 3500 കിലോ പഴകിയ മത്സ്യം കായംകുളത്തെ ഒരു കമ്മീഷന്‍ ഏജന്‍സിയിലേക്ക് കൊണ്ടുവന്നതാണെന്ന് അറിയുന്നത്. പിടികൂടിയ മത്സ്യങ്ങള്‍ നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Tags:    

Similar News