അല്ലു അര്‍ജുന്‍ മികച്ച നടന്‍; ആലിയ ഭട്ടും കൃതി സാനോണും നടിമാര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Update: 2023-08-24 13:15 GMT

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി അല്ലു അര്‍ജുനെ(പുഷ്പ)യും നടിമാരായി ആലിയ ഭട്ടും(ഗംഗുഭായ് കത്തിയവാഡി) കൃതി സാനോണും(മിമി) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രമായി റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. നവാഗത സംവിധായകനുള്ള അവാര്‍ഡ് മലയാള ചിത്രമായ മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണുമോഹന് നല്‍കി. മികച്ച ഫീച്ചര്‍ ചിത്രമായി ആര്‍ മാധവന്‍ സംവിധാനം ചെയ്ത 'റോക്കട്രി ദ നമ്പി ഇഫക്റ്റ്' തിരഞ്ഞെടുത്തു. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് 'ദി കശ്മീര്‍ ഫയല്‍സി'നാണ് നല്‍കിയത്. ആര്‍ആര്‍ആര്‍ ആണ് മികച്ച കലാമൂല്യവും ജനപ്രീതിയമുള്ള ചിത്രം. ഈ സിനിമയില്‍ സംഗീതമൊരുക്കിയ കീരവാണിക്കാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി അവാര്‍ഡ് ആര്‍ആര്‍ആറിലെ കിങ് സോളമനാണ്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നായാട്ടിലൂടെ ഷാഹി കബീറിന് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആര്‍ എസ് പ്രദീപ് ഒരുക്കിയ 'മൂന്നാം വളവ്' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷന്‍ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം 'കണ്ടിട്ടുണ്ട്' തിരഞ്ഞെടുക്കപ്പെട്ടു.

Tags:    

Similar News