സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ബിജെപി-ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രന്‍, കിഷോര്‍, ഷാജി എന്നിവരെയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

Update: 2022-02-19 02:03 GMT

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂര്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചു.

രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രന്‍, കിഷോര്‍, ഷാജി എന്നിവരെയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂര്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചു.

2006 സെപ്തംബര്‍ 24നാണ് കേസിന് ആസ്പപദമായ സംഭവം. ഒരു സംഘം ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ രണ്ടിന് വീട്ടിലേക്ക് അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകനായ ചെമ്പനേഴത്ത് രാജുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയുടെ സഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇതിന് ഒന്നരമാസം മുമ്പ് വിവാഹിതനായ രാജു അവിടെ വിരുന്ന് സല്‍കാരത്തിന് എത്തിയതായിരുന്നു. അവിടെ വച്ചായിരുന്നു ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.

ആക്രമണത്തില്‍ രാജുവിന്റെ ഭാര്യയ്ക്കും ഭാര്യ സഹോദരിക്കും പരിക്കേറ്റിരുന്നു.

പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളായ കൊലപാതകം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു. കേസില്‍ 2 പേരെ കോടതി വെറുതെ വിട്ടു. യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാജു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

Tags:    

Similar News