കണ്ണൂരില്‍ 70കാരന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം, അറിഞ്ഞില്ലെന്ന് വീട്ടുകാര്‍

കട്ടിലില്‍ നിന്ന് വീണ് തറയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും മരണ വിവരം രണ്ടു ദിവസം ആരുമറിഞ്ഞില്ല.

Update: 2021-12-14 12:39 GMT

കണ്ണൂര്‍: കണ്ണൂര്‍ മക്കാനിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. 70കാരനായ അബ്ദുള്‍ റാസിക്ക് ആണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് തറയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും മരണ വിവരം രണ്ടു ദിവസം ആരുമറിഞ്ഞില്ല.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്നാണ് മരണ വിവരം പുറത്തറിയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി അബ്ദുര്‍റാസിക്ക് അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്നും വെള്ളം മാത്രം വല്ലപ്പോഴും കുടിക്കുമെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹത്തില്‍നിന്നു ദുര്‍ഗന്ധം വമിച്ചിട്ടും വീട്ടുകാര്‍ മരിച്ച വിവരം അറിഞ്ഞില്ലെന്നത് പോലിസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

വീണുകിടക്കുകയായിരുന്നു അബ്ദുള്‍ റസാക്കിന്റെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നാണ് പോലിസ് പറയുന്നത്.


Tags:    

Similar News