യുഎസില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്ക്, അക്രമിക്കായി തിരച്ചില്‍ തുടരുന്നു
വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫിസും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രദേശികപോലിസും സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍: വിസ്‌കോസിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് യുഎസ് പോലിസ് അറിയിച്ചു. വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫിസും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രദേശികപോലിസും സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പു തന്നെ രക്ഷപ്പെട്ടതായി വോവറ്റോസ പോലിസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.
20നും 30 നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായും പോലിസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോള്‍ മാളിലെ ജീവനക്കാര്‍ മാളിനുള്ളില്‍ സംരക്ഷണം തേടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.