റഷ്യന്‍ സ്‌കൂളില്‍ വെടിവയ്പ്; കുട്ടികളടക്കം ഒമ്പതു പേരെ കൊലപ്പെടുത്തി തോക്കുധാരി ആത്മഹത്യ ചെയ്തു

തോക്കുധാരിയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉദ്മൂര്‍ത്തിയ ബ്രാഞ്ച് അറിയിച്ചു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അക്രമി ഒമ്പത് പേരെ കൊലപ്പെടുത്തിയതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Update: 2022-09-26 09:46 GMT
മോസ്‌കോ: റഷ്യന്‍ നഗരമായ ഇഷെവ്‌സ്‌കിലെ ഒരു സ്‌കൂളില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ഒമ്പതു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അജ്ഞാതനായ ആക്രമി സ്‌കൂള്‍ വളപ്പിലേക്ക് അതിക്രമിച്ച് കയറുകയും സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് മറ്റുളളവര്‍ക്ക് നേരെയും അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി ഇഷ്‌കാവ് ഗവര്‍ണര്‍ അറിയിച്ചു. വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.

ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 970 കിലോമീറ്റര്‍ (600 മൈല്‍) കിഴക്ക് ഉഡ്മൂര്‍ത്തിയ മേഖലയുടെ തലസ്ഥാനമായ ഇഷെവ്‌സ്‌കിലാണ് ആക്രമണമുണ്ടായത്.

തോക്കുധാരിയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉദ്മൂര്‍ത്തിയ ബ്രാഞ്ച് അറിയിച്ചു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അക്രമി ഒമ്പത് പേരെ കൊലപ്പെടുത്തിയതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

സമീപ വര്‍ഷങ്ങളില്‍ നിരവധി സ്‌കൂള്‍ വെടിവയ്പുകള്‍ റഷ്യ കണ്ടിട്ടുണ്ട്. 2021 മെയ് മാസത്തില്‍ കസാന്‍ നഗരത്തില്‍ ഒരു കൗമാരക്കാരനായ തോക്കുധാരി ഏഴ് കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും കൊലപ്പെടുത്തിയിരുന്നു. 2022 ഏപ്രിലില്‍, മധ്യ ഉലിയനോവ്‌സ്‌ക് മേഖലയിലെ ഒരു കിന്റര്‍ഗാര്‍ട്ടനില്‍ ആയുധധാരിയായ ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് രണ്ട് കുട്ടികളെയും ഒരു അധ്യാപികയെയും കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News