കശ്മീരില്‍ 8000 അര്‍ധസൈനികര്‍ കൂടി

Update: 2019-08-05 11:07 GMT

ശ്രീനഗര്‍: കശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കുകയും സംസ്ഥാനം വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെ 8000 അര്‍ധ സൈനികരെ കൂടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തു വിന്യസിച്ചു. ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് വ്യോമസേനയുടെ സി17 യാത്രാവിമാനത്തില്‍ സൈനികരെ ശ്രീനഗറില്‍ എത്തിച്ചത്. ശ്രീനഗറില്‍ നിന്നു സൈനികരെ വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കാനാണ് പദ്ധതി. ഇന്നു രാവിലെ തന്നെ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.

നിര്‍ണായക തീരുമാനമെടുക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്തു 35000 സൈനികരെ നേരത്തെ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരിട്ടെത്തിയാണ് സേനാ വിന്യാസം നടത്തിയിരുന്നത്. പുതിയ സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടായേക്കാം എന്ന സൂചനയെ തുടര്‍ന്നാണ് കൂടുതല്‍ സൈനികരെ വീണ്ടും വിന്യസിച്ചിരിക്കുന്നത്. 

Tags:    

Similar News