രാമക്ഷേത്രത്തിന് വെള്ളി ഇഷ്ടിക കൊടുത്തത് കോണ്‍ഗ്രസ്: എ വിജയരാഘവന്‍
കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നിലപാടിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വെള്ളി കൊണ്ടുള്ള ഇഷ്ടിക കൊടുത്തത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിയായ കമല്‍ നാഥാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നിലപാടിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയ നിലപാടിനെതിരെ സിപിഎം മുന്നിലുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യെ ജയിക്കാനുള്ള സഹായം കോണ്‍ഗ്രസ് ചെയ്തു. വിമര്‍ശനം വര്‍ഗീയ വാദമാകുന്നത് എങ്ങനെയാണ്. ഹിന്ദുത്വവര്‍ഗ്ഗീയ വാദത്തിനൊപ്പം മറ്റ് വര്‍ഗ്ഗീയതയേയും എതിര്‍ക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മതാധിഷ്ഠിത രാഷ്ട്രീയ ചേരിയുമായി കൂട്ട് കൂടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജമാഅത്തുമായി കൂട്ട് ചേര്‍ന്നത് ജനങ്ങള്‍ നിരാകരിച്ചു. ആ കൂട്ടുകെട്ട് നാടിന് ഗുണം നല്‍കുന്ന കൂട്ട് കെട്ടല്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് ജമാഅത്തുമായി കൂട്ട് കൂടുന്നത്. അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യും. വിജയരാഘവന്‍ പറഞ്ഞു.