ആധാര്‍ കാര്‍ഡ് സൗജന്യ അപ്‌ഡേഷന്‍ തിയ്യതി നീട്ടി

Update: 2023-12-13 16:10 GMT

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. മൂന്നുമാസത്തേക്കാണ് നീട്ടിയത്. പുതിയ സമയപരിധി 2024 മാര്‍ച്ച് 14 ആണ്. നേരത്തേ, ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2023 ഡിസംബര്‍ 15 വരെയായിരുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ കാര്‍ഡുകള്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. പേര്, ഫോണ്‍ നമ്പര്‍, വിലാസം, ഇമെയില്‍ ഐഡി, ലിംഗഭേദം, ജനനത്തിയ്യതി എന്നിവ ഉള്‍പ്പെടുന്ന ചുരുക്കം ചില വിശദാംശങ്ങള്‍ മാത്രമേ ആധാര്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനാവൂ. ഫോട്ടോ അപ്‌ലോഡ്, ഐറിസ്, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ മറ്റ് വിശദാംശങ്ങള്‍ ആധാര്‍, അക്ഷയ കേന്ദ്രങ്ങളില്‍ 25 മുതല്‍ 50 രൂപ വരെ അടച്ചാല്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. സമയപരിധിക്ക് ശേഷം ഒരാള്‍ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം 25 രൂപ ഈടാക്കും.

Tags:    

Similar News