കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന്

Update: 2022-10-08 03:03 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മാത്രമാണ് മല്‍സരരംഗത്തുള്ളത്. മല്‍സരത്തില്‍ നിന്നും പിന്‍മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. ഈ മാസം 17 നാണ് വോട്ടെടുപ്പ്. ഗുജറാത്തിലും മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരുക്കിയത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നേതാക്കള്‍ പരസ്യപിന്തുണ പ്രഖ്യാപിക്കുന്നതിനെതിരേ തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്. ഖാര്‍ഗെ ഇന്ന് ഹൈദരാബാദിലും വിജയവാഡയിലും പ്രചാരണം നടത്തും. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാവും തരൂരിന്റെ പ്രചാരണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും അദ്ദേഹം ഖാര്‍ഗെക്കൊപ്പം പ്രചാരണം നടത്തും. ഗുജറാത്ത് അടക്കമുള്ള പിസിസികള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യപിന്തുണ നല്‍കുന്നുണ്ടെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News