മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ആരോഗ്യനില സംബന്ധിച്ച് സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് പിഡിപി

Update: 2024-10-20 11:03 GMT
മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പിഡിപി മലപ്പുറം ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് സക്കീര്‍ പരപ്പനങ്ങാടി. ശ്വാസതടസത്തെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് മഅ്ദനിയുള്ളത്. ഇന്ന് സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തി. ഹീമോഡയാലിസിസ് ചെയ്യുന്നുണ്ട്. ആരോഗ്യനില സംബന്ധിച്ച് സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും സക്കീര്‍ പറഞ്ഞു.

Tags:    

Similar News