ഡല്‍ഹി: ജാമ്യകാലയളവില്‍ സ്ഥിരമായി കേരളത്തില്‍ തുടരാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് സുപ്രിംകോടതി അനുമതി. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി. 15 ദിവസം കൂടുമ്പോള്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാകരണം. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടിയതിനാല്‍ കിഡ്നി മാറ്റിവെക്കല്‍ അടക്കമുള്ള ചികിത്സ ആവശ്യമാണെന്നും കൊച്ചിയിലെ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചികിത്സാവശ്യാര്‍ഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പുറത്തുപോകാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബെംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്. നിലവില്‍ വിചാരണ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടിയാണ് കോടതി മഅദ്നക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്.