മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മഅ്ദനിയുടെ ഫേസ്ബുക്ക് പേജില്‍ മകനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട്: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഅ്ദനിയുടെ ഫേസ്ബുക്ക് പേജില്‍ മകനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്ന് മഅ്ദനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ്
പ്രിയ സഹോദരങ്ങളെ,
മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.
വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഒപ്പം ബിപിയും വളരെ കൂടുതല്‍ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...