മഅ്ദനിക്കെതിരേ പുതിയ തെളിവുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍; അന്തിമ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടന കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരേ പുതിയ തെളിവുകള്‍ ഉണ്ടെന്നാണ് കര്‍ണാടകം സുപ്രീംകോടതിയെ അറിയിച്ചത്. ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി അന്തിമ വാദം കേള്‍ക്കുന്നത് സ്‌റ്റേ ചെയ്തു. അബ്ദുള്‍ നാസര്‍ മഅ്ദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടിസയച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.