സുല്‍ത്താന്‍ മുഹമ്മദിനെ പ്രകീര്‍ത്തിക്കുന്ന ഇതിഹാസകാവ്യം കണ്ടെത്തി; ഇറ്റാലിയന്‍ കാവ്യത്തിന്റെ പഴക്കം 550 വര്‍ഷം

'ഈ കൃതി ഒരു മുസ്‌ലിം തുര്‍ക്കി ഭരണാധികാരിയെയല്ല, ഒരു ക്രിസ്ത്യന്‍ ചക്രവര്‍ത്തിയെക്കുറിച്ചാണ് എഴുതിയതെങ്കില്‍, ഹോമറുടെ ഇലിയഡ്, വിര്‍ജിലിന്റെ ഇനീഡ് തുടങ്ങിയ ക്ലാസിക്കല്‍ ഇതിഹാസങ്ങളില്‍ ഇത് പരാമര്‍ശിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ട്. അവര്‍ അത് അവരുടെ ലൈബ്രറികളുടെ ശേഖരത്തില്‍ തടവിലാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി'.

Update: 2021-07-23 17:01 GMT

ആങ്കറ: കോണ്‍സ്റ്റാന്റിനോപ്പില്‍ കീഴടക്കിയതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ഉസ്മാനിയ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ ബഹുമാനാര്‍ത്ഥം നവോത്ഥാന കാലഘട്ടത്തില്‍ ഇറ്റാലിയന്‍ കവി എഴുതിയ ഇതിഹാസകാവ്യം കണ്ടെത്തി. ആങ്കറ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ഫിലിസ് ബാരന്‍ അക്മാനും അവരുടെ ഭര്‍ത്താവും അക്കദമീഷ്യനുമായ ബയാസത്ത് അക്മാനും ചേര്‍ന്നാണ് 5,000 വരികളുള്ള ഈ അമൂല്യമായ ഇതിഹാസ കാവ്യം കണ്ടെത്തിയത്.

1475ല്‍ കവിയും ചരിത്രകാരനുമായ ഗിയാന്‍ മരിയോ ഫയല്‍ഫോ എഴുതിയ 'അമിറിസ്, ഡി വിറ്റ എറ്റ് ജെസ്റ്റിസ് മഹോമെറ്റി ടര്‍കോറം ഇംപെറേറ്ററിസ്' (അമിര്‍: തുര്‍ക്കി ചക്രവര്‍ത്തിയായ മുഹമ്മദിന്റെ ജീവിതവും വിജയങ്ങളും) എന്ന കൃതിയാണ് കണ്ടെത്തിയത്. 550 വര്‍ഷത്തെ ചരിത്രത്തില്‍ ഈ കൃതി തുര്‍ക്കിയിലേക്കോ ഇംഗ്ലീഷിലേക്കോ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല ഒരു അക്കാദമിക് പഠനത്തിനും വിഷയമാവുകയും ചെയ്തിട്ടില്ലെന്ന് കണ്ടെത്തലിനെക്കുറിച്ചും സൃഷ്ടിയുടെ സവിശേഷതകളെക്കുറിച്ച് അക്മാന്‍ ദമ്പതികള്‍ അനദോലു ഏജന്‍സിക്ക് (എഎ) നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ തുര്‍ക്കികളെയും ഇസ്ലാമിനെയും കുറിച്ചുള്ള പഠനത്തിലായിരുന്നു താനും ഭാര്യയുമെന്ന് ബയാസത്ത് അക്മാന്‍ പറഞ്ഞു. 'തങ്ങള്‍ പുതിയവ കണ്ടെത്താന്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. തങ്ങളുടെ ഗവേഷണത്തില്‍, ഈ കൃതിയെക്കുറിച്ചും രചയിതാവിനെക്കുറിച്ചും നിരവധി പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടു, പക്ഷേ തങ്ങള്‍ക്ക് ഈ കൃതി കാണാന്‍ പറ്റിയില്ല. ഈ കൃതിയുടെ നിരവധി അവലംഭങ്ങളും അവലംഭങ്ങളില്‍ നിരവധി ഉദ്ധരണികളും കണ്ടു. എന്നാല്‍ തുടക്കം മുതല്‍ അവസാനം വരെ കൃതി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പഠനം കണ്ടെത്താന്‍ തങ്ങള്‍ക്കായിട്ടില്ല. 1978ല്‍ ഇറ്റലിയില്‍ അച്ചടിച്ച കൃതിയുടെ ഒരു പകര്‍പ്പ് അവരുടെ പക്കലുണ്ടെന്നും അക്മാന്‍ പറഞ്ഞു, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലെ ബിബ്ലിയോതെക് ഡി ജനീവ് ലൈബ്രറിയില്‍ നിന്ന് യഥാര്‍ത്ഥ ലാറ്റിന്‍ കയ്യെഴുത്തുപ്രതിയിലെത്താന്‍ ശ്രമിച്ചുവരികയാണെന്നും അക്മാന്‍ ദമ്പതികള്‍ പറഞ്ഞു.കവിതയുടെ വിവര്‍ത്തനം പൂര്‍ത്തിയാക്കുക എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നു അവര്‍ വിശദീകരിച്ചു.

'ഈ കൃതി ഒരു മുസ്‌ലിം തുര്‍ക്കി ഭരണാധികാരിയെയല്ല, ഒരു ക്രിസ്ത്യന്‍ ചക്രവര്‍ത്തിയെക്കുറിച്ചാണ് എഴുതിയതെങ്കില്‍, ഹോമറുടെ ഇലിയഡ്, വിര്‍ജിലിന്റെ ഇനീഡ്തുടങ്ങിയ ക്ലാസിക്കല്‍ ഇതിഹാസങ്ങളില്‍ ഇത് പരാമര്‍ശിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ട്. അവര്‍ അത് അവരുടെ ലൈബ്രറികളുടെ ശേഖരത്തില്‍ തടവിലാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി'.

Tags:    

Similar News