അങ്കമാലിയില്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
എറണാകുളം: അങ്കമാലിയില്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. അത്താണിയിലെ കാംകോ കാന്റീന്‍ ജീവനക്കാരായ ഷീബ, മറിയം എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴോടെയാണ് അപകടം. ഇരുവരും റോഡ് മുറിച്ച് കടക്കുന്നതിനിടെ, തമിഴ്‌നാട്ടില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന പിക്ക് അപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിക്കപ്പ് വാന്‍ ഡ്രൈവര്‍ വേലുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു കൊണ്ടുപോയി.