അമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും കാരണമായെന്ന് കലക്ടര്‍

മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ റിഷികുമാറിനെതിരേ കേസെടുത്തത്.ബസ്സിന്റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നത്.

Update: 2022-08-14 07:12 GMT
അമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും കാരണമായെന്ന് കലക്ടര്‍

അമ്പലപ്പുഴ: കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ബസ്സിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ റിഷികുമാറിനെതിരേ കേസെടുത്തത്.ബസ്സിന്റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നത്.

ബൈക്ക് ബസില്‍ തട്ടിയത് ഇത് മൂലമെന്ന് എഫ്‌ഐആറില്‍ പറയുന്നു. റിഷി കുമാര്‍ പോലിസ് കസ്റ്റഡിയിലാണ്. അമ്പലപ്പുഴയിലെ ബൈക്ക് അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. തഹസീല്‍ദാറോട് അടിയന്തര റിപ്പോര്‍ട് തേടിയതായി കലക്ടര്‍ പറഞ്ഞു.റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു കൂട്ടും. കുഴിക്കൊപ്പം മതിയായ വെളിച്ചമില്ലാതിരുന്നതും ട്രാഫിക് മാനേജ്‌മെന്റിന്റെ അപര്യാപ്തതയും അപകടത്തിന് കാരണമായി. ദേശീയ പാത്രയിലെ മുഴുവന്‍ കുഴികളും ഇന്ന് നേരിട്ട് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ആലപ്പുഴ പുന്നപ്ര ദേശീയപാതയില്‍ കുറവന്‍തോട് വെച്ചാണ് അപകടം. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി- 28) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസില്‍ തട്ടി പിന്നീട് ലോറിക്കടയില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News