കണ്ണൂരില്‍ ബസില്‍ നഗ്‌നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Update: 2023-06-01 08:35 GMT

കണ്ണൂര്‍: ചെറുപുഴയില്‍ ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി നിരപ്പില്‍ ബിനു(45)വിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസില്‍ മെയ് 28നാണ് സംഭവം. ചെറുപുഴ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിലെ ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പ്രവൃത്തി. യുവതി മാത്രമാണ് ഈ സമയം ബസ്സിലുണ്ടായിരുന്നത്. എതിര്‍ സീറ്റിലിരുന്ന് ഇയാള്‍ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തി. ബസ് ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങിപ്പോയെന്നും യുവതി പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.

Tags:    

Similar News