പോലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്

തന്നെയും മകനേയും സൈ്വര്യമായി യാത്ര ചെയ്യാന്‍ പോലും മാധ്യമങ്ങളും പോലിസും അനുവദിക്കുന്നില്ല.

Update: 2024-10-13 05:05 GMT

കൊച്ചി: പോലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടന്‍ സിദ്ദിഖ്. കേസിന്റെ വിവരങ്ങള്‍ പോലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നെന്നാണ് പരാതി. താന്‍ അഭിഭാഷകനെ കാണാന്‍ പോയത് പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. തന്നെയും മകനേയും സൈ്വര്യമായി യാത്ര ചെയ്യാന്‍ പോലും മാധ്യമങ്ങളും പോലിസും അനുവദിക്കുന്നില്ല.

അതേസമയം, സിദ്ദിഖിന് സുപ്രിംകോടതി അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാണ് പോലിസ് നീക്കമെന്നാണ് റിപോര്‍ട്ടുകള്‍. കേസില്‍ ഇന്നലെ വീണ്ടും പോലിസ് സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പോലിസിന്റെ ചോദ്യങ്ങളോട് സഹകരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ലെന്നാണ് റിപോര്‍ട്ടുകള്‍. പോലിസ് ആവശ്യപ്പെട്ട തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. ബാങ്ക് രേഖകള്‍ മാത്രമാണ് ഇന്നലെ സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയത്.

Similar News