ഭരണഘടന സംരക്ഷണ സദസ്സ്: ന്യൂയര്‍ തലേന്ന് രാപ്പകല്‍ സമരവുമായി എസ്ഡിപിഐ

Update: 2024-12-30 16:11 GMT

തിരുവനന്തപുരം: ഭരണഘടനയെ വികലമാക്കുന്നതിനും ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറെ നിരന്തരം അപമാനിക്കാനുമുള്ള സംഘപരിവാര്‍ സംഘടനകളുടെയും ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും ആസൂത്രിത നീക്കത്തിനെതിരെ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂര്‍ കെഎസ്ആര്‍ടിസി ജംങ്ഷന് സമീപം ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. 2024 ഡിസംബര്‍ 31ന് നാടാകെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന വേളയിലാണ് എസ്ഡിപിഐ രാപ്പകല്‍ സമരം സംഘടിപ്പിക്കുക.

അംബേദ്കറാണ് രാജ്യം ഭരണഘടനയാണ് ആത്മാവ് എന്ന മുദ്രാവാക്യമുയര്‍ത്തി വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമരം രാത്രി 12 മണിയോടെ സമാപിക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും.

പത്തനംതിട്ട ഡിഎംസിസി ചെയര്‍മാനും റിട്ടയേഡ് ജില്ലാ ജഡ്ജുമായ മുഹമ്മദ് ഇബ്രാഹിം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, ബിഎസ്പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, കേരള മനുഷ്യാവകാശ സമിതി അംഗം കെ രമണന്‍, കെ ഡി പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സതീഷ് പാണ്ടനാട്, വി സി കെ ജില്ലാ കോഡിനേറ്റര്‍ അജാ കോമളന്‍, സി എസ് ഡി എസ് അടൂര്‍ താലൂക്ക് പ്രസിഡന്റ് സുരേഷ് മണക്കാല, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലിം മൗലവി എന്നിവര്‍ പങ്കെടുക്കും.





Tags:    

Similar News