സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ നടത്തിയ സര്‍വേയുടെ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സിവില്‍ കോടതി ചുമതലപ്പെടുത്തിയ അഡ്വക്കറ്റ് കമ്മീഷണര്‍ രമേശ് സിങ് യാദവാണ് സീല്‍ ചെയ്ത കവറില്‍ റിപോര്‍ട്ട് നല്‍കിയത്. നവംബര്‍ 19നും 24നും നടത്തിയ സര്‍വേയുടെ റിപോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. റിപോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് നേരത്തെ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നവംബര്‍ 24ന് മസ്ജിദിന് സമീപം നടത്തിയ സര്‍വേയില്‍ ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നിരുന്നു.