ഗുജറാത്തില്‍ 222 ചെന്നായ്ക്കളുണ്ടെന്ന് സെന്‍സസ് റിപോര്‍ട്ട് ; കൂടുതല്‍ ഭാവ്‌നഗറില്‍

Update: 2025-01-04 16:56 GMT

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 222 ചെന്നായ്ക്കളുണ്ടെന്ന് സെന്‍സസ് റിപോര്‍ട്ട്. സംസ്ഥാനത്തെ 13 ജില്ലകളിലെ 2,217 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ഇവ ജീവിക്കുന്നത്. ഭാവ്‌നഗറിലാണ് ഏറ്റവും കൂടുതല്‍ ചെന്നായ്ക്കളുള്ളത്. 80 എണ്ണമാണ് ഇവിടെ ജീവിക്കുന്നതെന്ന് ഗുജറാത്ത് വനംവകുപ്പ് നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് പറയുന്നു. നര്‍മദ, ജാംനഗര്‍, മോര്‍ബി, പോര്‍ബന്തര്‍, മെഹ്‌സാന, ആരവല്ലി, സൂറത്ത് തുടങ്ങിയ പ്രദേശങ്ങളിലും ചെന്നായ്ക്കളുണ്ട്.

ദേശീയ പാര്‍ക്കും പുല്‍മേടുകളുമുള്ളതിനാലാണ് ഭാവ്‌നഗറില്‍ ചെന്നായ്ക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുല്‍മേടുകളില്‍ മേയാന്‍ എത്തുന്ന ജീവികളെ ഈ ചെന്നായ്ക്കള്‍ പിടികൂടി ഭക്ഷണമാക്കും. ഒരു ചെന്നായക്ക് മൂന്നു മുതല്‍ അഞ്ചു വരെ അടി നീളവും 30 മുതല്‍ 80 വരെ കിലോഗ്രാം തൂക്കമുണ്ടാവും. ആറു മുതല്‍ 15 വരെ ചെന്നായ്ക്കള്‍ ഒരുമിച്ചാണ് സഞ്ചരിക്കുക. ഇതില്‍ ഒരു ആല്‍ഫ മെയിലും ആല്‍ഫ ഫീമെയിലും ഉണ്ടാവും.

Tags:    

Similar News