നടിയെ ആക്രമിച്ച കേസ്: കുറ്റവാളി എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണം: ടി പത്മനാഭന്‍
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. റിപോര്‍ട്ട് പുറത്ത് വിടണം. സര്‍ക്കാര്‍ ശ്രമിച്ചാല്‍ തരണം ചെയ്യാനാകാത്ത ഒന്നുമില്ല.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റവാളി എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് ടി പത്മനാഭന്‍. ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ സംസാരിക്കുവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും ഈ കുറ്റവാളികള്‍ അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. റിപോര്‍ട്ട് പുറത്ത് വിടണം. സര്‍ക്കാര്‍ ശ്രമിച്ചാല്‍ തരണം ചെയ്യാനാകാത്ത ഒന്നുമില്ല. റിപോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ ഭാവി കേരളം മാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം നിര്‍മ്മിക്കുമെന്ന് ടി പത്മനാഭന് മറുപടിയായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാമേഖലയിലെ സ്ത്രീ സുരക്ഷാ നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.