മുംബൈ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ, നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പില്‍നിന്നാണ് അദാനി പോര്‍ട്ട് വിമാനത്താവളം ഏറ്റെടുത്തത്.
മുംബൈ: മുംബൈ അന്തരാരാഷ്ട്ര വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ, നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പില്‍നിന്നാണ് അദാനി പോര്‍ട്ട് വിമാനത്താവളം ഏറ്റെടുത്തത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവള ബോര്‍ഡ് യോഗത്തിന് പിന്നാലെയാണ് ഏറ്റെടുക്കല്‍. കേന്ദ്രസര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (സിഡ്‌കോ) എന്നിവയുടെ അനുമതികള്‍ ലഭിച്ചതിന് ശേഷമായിരുന്നു മിയാല്‍ അദാനി പോര്‍ട്ട് ഏറ്റെടുക്കുന്നത്. മിയാല്‍ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരാകും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ്.
ഡല്‍ഹി വിമാനത്താവളം കൂടാതെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. യാത്ര, ചരക്ക് ഗതാഗതത്തിലും രണ്ടാം സ്ഥാനത്താണ് ഈ വിമാനത്താവളം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള
We are delighted to take over management of the world class Mumbai International Airport. We promise to make Mumbai proud. The Adani Group will build an airport ecosystem of the future for business, leisure and entertainment. We will create thousands of new local jobs.
— Gautam Adani (@gautam_adani) July 13, 2021
മുംബൈ വിമാനത്താവളം കൂടാതെ ജയ്പൂര്‍, അഹ്മദാബാദ്, ഗുവാഹതി, ലഖ്‌നോ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല.
74 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് കൈക്കലാക്കിയത്. 50.5ശതമാനം ഓഹരികള്‍ ജിവികെ ഗ്രൂപ്പില്‍നിന്നും 23.5 ശതമാനം ഓഹരികള്‍ വിദേശകമ്പനികളായ എയര്‍പോര്‍ട്ട്‌സ് കമ്പനി സൗത്ത് ആഫ്രിക്ക, ബിഡ്‌വെസ്റ്റ് ഗ്രൂപ്പ് എന്നിവയില്‍നിന്നുമാണ് വാങ്ങിയത്.