റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

Update: 2022-03-01 15:26 GMT

ബെര്‍ലിന്‍: റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള പങ്കാളിത്തം താല്‍ക്കാലികമായി അവസാനിപ്പിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ്. യുക്രെയ്‌നില്‍ റഷ്യ നടത്തിവരുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് ജര്‍മന്‍ കമ്പനിയായ അഡിഡാസിന്റെ തീരുമാനം. 2020 ല്‍ അഡിഡാസിന്റെ വിറ്റുവരവിന്റെ 2.9 ശതമാനവും റഷ്യ, യുക്രെയ്ന്‍, സിഐഎസ് മേഖലകളിലായിരുന്നു.

തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അഡിഡാസ് വക്താവ് അറിയിച്ചു. റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള (ആര്‍എഫ്എസ്) പങ്കാളിത്തം അഡിഡാസ് താല്‍ക്കാലികമായി നിര്‍ത്തുന്നു- റഷ്യ, യുക്രെയ്ന്‍, സിഐഎസ് മേഖലകളില്‍ 2020ല്‍ വിറ്റുവരവിന്റെ 2.9 ശതമാനം സൃഷ്ടിച്ച കമ്പനിയുടെ വക്താവ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Tags:    

Similar News