എഡിഎമ്മിന്റെ മരണം: പി പി ദിവ്യ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

നവീന്‍ ബാബുവിന്റെ യാത്രയയപ്പിന് പോയത് കലക്ടര്‍ ക്ഷണിച്ചിട്ടാണെന്ന്‌

Update: 2024-10-18 10:17 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ പി പി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. തലശേരി സെഷന്‍സ് കോടതിയിലാണ് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ ശ്രുതിയാണ് സംസാരിക്കാനായി വിളിച്ചത്.സംസാരിക്കാന്‍ ക്ഷണിച്ചപ്പോഴാണ് കാര്യങ്ങള്‍ പറഞ്ഞത്. അഴിമതിക്കെതിരായ നിലപാട് തനിക്കുണ്ട്. അതുകൊണ്ട് സദുദ്ദേശ്യപരമായാണ് അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്. നവീന്‍ ബാബു ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നുവെന്ന പരാതിയുണ്ടായിരുന്നു. കേസിലെ പോലിസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ ദിവ്യ പറയുന്നു. നവീന്‍ ബാബു മരിക്കണമെന്ന ഉദ്ദേശ്യമൊന്നും തനിക്കുണ്ടായിരുന്നില്ല. അഴിമതിയുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞത്. അതു പറയേണ്ടത് പൊതുപ്രവര്‍ത്തകരുടെ കടമയാണെന്നും ഹരജിയില്‍ ദിവ്യ വ്യക്തമാക്കി.

Tags:    

Similar News

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് https://www.mediaoneonline.com/kerala/case-against-reporter-channel-news-team-269725 എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാകലക്ട്ര്‍ നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ് കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അജ്ഞലി, കാമറമാന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ അതിക്രമിച്ചുകയറി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്ലാറ്റില്‍ എത്തുകയും ലൈവ് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ലക്ടര്‍