മര്‍കസ് ലോ കോളജ് ജോ. ഡയറക്ടര്‍ അഡ്വ.സമദ് പുലിക്കാട് പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രമ സമിതിയംഗം
വിദ്യാഭ്യാസം, ആരോഗ്യം, നൈപുണി വികസനം എന്നീ മേഖലകളിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായുള്ളതാണ് സമിതി.
കോഴിക്കോട്: മര്‍കസ് ലോ കോളജ് ജോ. ഡയറക്ടര്‍ അഡ്വ. സമദ് പുലിക്കാടിനെ ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ അംഗമായി നിയമിച്ചു. പതിനഞ്ചിന പദ്ധതികളുടെ നിര്‍വഹണത്തിനും വിശകലനത്തിനും വേണ്ടി രൂപീകരിച്ച ജന്‍ വികാസ് കാര്യക്രമം കമ്മറ്റി അംഗമായാണ് മര്‍കസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പാല്‍ കൂടിയായ സി അബ്ദുല്‍ സമദിനെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണി വികസനം എന്നീ മേഖലകളിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായുള്ളതാണ് സമിതി. പദ്ധതികളുടെ ആവിഷ്‌കരണവും നിര്‍വഹണവുമാണ് കമ്മറ്റിയുടെ ചുമതല. മള്‍ടി സെക്ടറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന് കീഴില്‍ നേരത്തെ നടന്നുവന്ന പദ്ധതികളുടെ ചുമതലയും പുതിയ കമ്മറ്റിക്കാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധിയായാണ് അഡ്വ.സമദിനെ നാമനിര്‍ദേശം ചെയ്തത്. വയനാട് തരുവണ സ്വദേശിയാണ് അഡ്വ. സമദ് പുലിക്കാട്.