പാഞ്ച്ഷീറിനെ കൈവിട്ട് അംറുല്ല സാലിഹ്; കമാന്‍ഡര്‍മാര്‍ക്കൊപ്പം താജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടു
പാഞ്ച്ഷീറിന്റെ കമാന്‍ഡര്‍മാര്‍ക്കൊപ്പം സാലിഹ് രണ്ട് വിമാനങ്ങളില്‍ രക്ഷപ്പെട്ടതായി താലിബാന്‍ പറഞ്ഞു.
കാബൂള്‍: പാഞ്ച്ഷീറില്‍ പോരാട്ടം കനയ്ക്കുന്നതിനിടെ അഫ്ഗാനിസ്താന്റെ 'ആക്ടിംഗ്' പ്രസിഡന്റ് അംറുല്ല സാലിഹ് താജിക്കിസ്താനിലേക്ക് പലായനം ചെയ്തതായി റിപോര്‍ട്ട്. പാഞ്ച്ഷീറിന്റെ കമാന്‍ഡര്‍മാര്‍ക്കൊപ്പം സാലിഹ് രണ്ട് വിമാനങ്ങളില്‍ രക്ഷപ്പെട്ടതായി താലിബാന്‍ പറഞ്ഞു.
താലിബാനെതിരായ പഞ്ച്ഷീര്‍ അധിഷ്ഠിത പ്രതിരോധം എല്ലാ അഫ്ഗാന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി തുടരുമെന്ന് അവകാശപ്പെട്ട് 24 മണിക്കൂര്‍ കഴിയുന്നതിനു മുമ്പാണ് സാലിഹ് അഫ്ഗാനിസ്താനില്‍നിന്നു പലായനം ചെയ്‌തെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യത്ത് നിന്ന് പുറത്തുകടന്നതിന് ശേഷം, പഞ്ച്ഷിറിലെ ജനങ്ങളുടെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അംറുല്ല തന്റെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.പാഞ്ച്ഷീറിലേക്കുള്ള മാനുഷിക സഹായം താലിബുകള്‍ തടഞ്ഞു, അവര്‍ അവരുടെ വംശീയ സ്വഭാവം കാണിക്കുന്നു, അവര്‍, ഫോണ്‍, വൈദ്യുതി, മരുന്ന് എന്നിവ താലിബാന്‍ വിച്ഛേദിച്ചതായും സാലിഹ് അവകാശപ്പെട്ടു.