'മുസ്‌ലിം സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് കൊല്ലും'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ഹിന്ദുത്വ നേതാവ്
മുസ്‌ലിം സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തുപോലും കൊന്നുകളയണമെന്നാണ് നിരവധി വിദ്വേഷ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട തീവ്ര ഹിന്ദുത്വ സംഘടനയായ കര്‍ണി സേനയുടെ യുപി സംസ്ഥാന പ്രസിഡന്റായ താക്കൂര്‍ സെന്‍ഗാന്‍ ചൗഹാന്‍ എന്ന തീവ്രഹിന്ദുത്വ വാദി പറയുന്നത്.
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരായ വിഷം വമിക്കുന്ന പ്രസംഗങ്ങളിലൂടെ അണികള്‍ക്കിടയില്‍ വര്‍ഗീയവംശീയ വിദ്വേഷം പടര്‍ത്തുകയാണ് സംഘപരിവാരനേതാക്കള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയില്‍ നിന്നാണ്
വര്‍ഗീയ ആക്രോശമുണ്ടായതെങ്കില്‍ ഇപ്പോള്‍ യുപിയില്‍ നിന്നാണ്. മുസ്‌ലിം സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തുപോലും കൊന്നുകളയണമെന്നാണ് നിരവധി വിദ്വേഷ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട തീവ്ര ഹിന്ദുത്വ സംഘടനയായ കര്‍ണി സേനയുടെ യുപി സംസ്ഥാന പ്രസിഡന്റായ താക്കൂര്‍ സെന്‍ഗാന്‍ ചൗഹാന്‍ എന്ന തീവ്രഹിന്ദുത്വ വാദി പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഒരു ഹിന്ദുവിന് വെടിയേല്‍ക്കുകയോ, എന്തിന് അവന്‍ അക്രമിക്കപെട്ടാല്‍പോലും മുസ്‌ലിംകളുടെ വീടുകളില്‍ കയറി അവരുടെ കുഞ്ഞുകളെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത് കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ ബൈറ്റിലാണ് ഇത്രയും വെറുപ്പും വിദ്വേഷവും നിറഞ്ഞ പരാമര്‍ശം ഹിന്ദുത്വ ഭീകരന്‍ നടത്തിയത്.
യുപിയിലെ ദസ്‌ന ക്ഷേത്രത്തില്‍ നിന്ന് വെള്ളം കുടിച്ച മുസ്‌ലിം ബാലനെ ഹിന്ദുത്വര്‍ അക്രമിച്ച സമയത്തുള്ളതാണ് വീഡിയോ എന്ന് കരുതപ്പെടുന്നു. എന്നാല്‍, ഇപ്പോഴാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മൂസൂരി പോലിസ് മാധ്യമങ്ങളെ അറിയിച്ചു. താക്കൂര്‍ സെന്‍ഗാന്‍ ചൗഹാനെ പോലിസ് അറസ്റ്റുചെയ്തതായും പോലിസ് പറഞ്ഞു.
ഹരിയാനയിലെ മോവാട്ട് മേഖലയില്‍ നടന്ന മഹാപഞ്ചായത്തില്‍ നിന്നുള്ള ഒരു വിദ്വേഷ വീഡിയോയും ഈ അടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹരിയാനയില്‍, ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ ആസിഫ് ഖാന്റെ കൊലയാളിക്കളെ പിന്തുണച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. 50,000ത്തോളം പേരാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.
കര്‍ണി സേന നേതാവ് സൂരജ് പാല്‍ അമു എന്നയാളാണ് ഇവിടെ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലിങ്ങളെ കൊല്ലാന്‍ പോലും പാടില്ലെ എന്നാണ് ഇയാള്‍ ചോദിച്ചത്. മഹാപഞ്ചായത്തില്‍ അമു നടത്തിയ വിദ്വേഷ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, പ്രസംഗങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ അന്വേഷണം ആരംഭിച്ചതായി ഹരിയാന പോലിസ് അവകാശപ്പെട്ടു. 'ഈ വൈറല്‍ വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഞങ്ങള്‍ നടപടിയെടുക്കും,' ജില്ലാ പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ എന്‍ഡിടിവിയോട് പറഞ്ഞു. പത്മാവതി എന്ന സിനിമക്കെതിരേ കര്‍ണി സേന നടത്തിയ പ്രതിഷേധത്തോടെയാണ് സൂരജ് പാല്‍ അമു വാര്‍ത്തകളില്‍ നിറയുന്നത്. സിനിമയുടെ നിര്‍മാതക്കളെ വകവരുത്തുന്നവര്‍ക്ക് 10 കോടി ഇനാം പ്രഖ്യാപിച്ചാണ് ഇയാള്‍ കുപ്രസിദ്ധിനേടുന്നത്.