ഒറ്റ ഗാനവും എഴുതിയിട്ടില്ല; മോദി ബയോപിക്കിനിതിരേ സമീര്‍ അന്‍ജാനും
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് ഉപയോഗിച്ചതിന്റെ ഞെട്ടല്‍ അറിയിച്ചതിനു പിന്നാലെയാണ് സമീര്‍ അന്‍ജാനും സമാന ആരോപണമുയര്‍ത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി പ്രമുഖ ഗാന രചയിതാവ് സമീര്‍ അന്‍ജാനും.കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് ഉപയോഗിച്ചതിന്റെ ഞെട്ടല്‍ അറിയിച്ചതിനു പിന്നാലെയാണ് സമീര്‍ അന്‍ജാനും സമാന ആരോപണമുയര്‍ത്തിയിരിക്കുന്നത്.വിവേക് ഒബ്‌റോയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി വിവാദങ്ങളാണ് സിനിമയെ തേടിയെത്തിയത്.
ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, അഭേന്ദ്ര കുമാര്‍ ഉപാധ്യായ, സര്‍ദാര, ജാവേദ് അക്തര്‍, പരി ഇ. രവ്‌ലാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് സമീര്‍ അന്‍ജാനയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന സിനിമയുടെ പോസ്റ്ററില്‍ കവികളുടെ കൂട്ടത്തില്‍ തന്റെ പേരു കണ്ടപ്പോള്‍ വിസ്മയിച്ചു പോയതായി അദ്ദേഹം പറഞ്ഞു. ഇതു പോലുള്ള ഒരു സിനിമയില്‍ ഒരു ഗാനം പോലും താന്‍ രചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് സമീര്‍ അന്‍ജാന്‍ തന്റെ പ്രതികരണം അറിയിച്ചത്.
'സിനിമയുടെ പോസ്റ്ററില്‍ തന്റെ പേര് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി. അതില്‍ ഒരു ഗാനം പോലും ഞാന്‍ എഴുതിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ ടൈറ്റില്‍ കാര്‍ഡിലാണ് അക്തറിന്റെയും സമീര്‍ അന്‍ജാന്റെയും പേരുകള്‍ തെറ്റായി ഉള്‍പ്പെടുത്തിയത്.മേരി കോം ഒരുക്കിയ ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയാകുന്നത്. ബൊമ്മന്‍ ഇറാനി, സെറീന വഹാബ് മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ഭിഷ്ട്, രാജേന്ദ്ര ഗുപ്ത എന്നിരവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അടുത്ത മാസം 21നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്.