യുക്രെയ്ന്‍ സൈനിക താവളത്തിനു നേരെയുള്ള റഷ്യന്‍ ആക്രമണത്തിനു പിന്നാലെ നാറ്റോയ്ക്ക് മുന്നറിയിപ്പുമായി സെലന്‍സ്‌കി

റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രെയ്‌നുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു.

Update: 2022-03-14 04:08 GMT

കീവ്: റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളൊഡിമര്‍ സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രെയ്‌നുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേസമയം, പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക താവളം റഷ്യ ആക്രമിച്ചതില്‍ റഷ്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട് -യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടെ 35 പേര്‍ കൊല്ലപ്പെടുകയും 134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 30 ലധികം ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചതായാണ് യുക്രെയ്‌ന്റെ ആരോപണം.

പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് വ്യോമാക്രമണം ഉണ്ടായത് എന്നതുകൊണ്ട് തന്നെ ഇത് സംഘര്‍ഷത്തിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നുവെന്ന് ബ്രിട്ടന്‍ ആശങ്കയറിയിക്കുന്നുണ്ട്. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി.

അതേസമയം ഡൊണെറ്റ്‌സ്‌ക് മേഖലയിലെ വോള്‍നോവാഖ നഗരം റഷ്യന്‍ ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. 12 ദിവസം മുമ്പ് റഷ്യന്‍ സൈന്യം വളഞ്ഞ മരിയുപോളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്.

Tags:    

Similar News