അന്താരാഷ്ട്ര മയക്ക് മരുന്ന് റാക്കറ്റിലെ പ്രധാനികള്‍ പിടിയില്‍

മീനടത്തൂര്‍ ചെമ്പ്ര സ്വദേശി തോട്ടയില്‍ അജ്മല്‍ (22), മാറഞ്ചേരി പെരുമ്പടപ്പ് സ്വദേശി മുല്ലക്കാട്ട് ഷുക്കൂര്‍ (32), കോഴിക്കോട് ഏലത്തൂര്‍ സ്വദേശി പടിക്കല്‍ക്കണ്ടി ഉമര്‍ ഹാറൂണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-05-29 09:34 GMT
അന്താരാഷ്ട്ര മയക്ക് മരുന്ന് റാക്കറ്റിലെ പ്രധാനികള്‍ പിടിയില്‍
കല്‍പകഞ്ചേരി: അന്താരാഷ്ട്രട്ര മയക്ക് മരുന്ന് റാക്കറ്റിലെ പ്രധാന ഏജന്റുമാര്‍ കല്‍പകഞ്ചേരിയില്‍ പൊലിസ് പിടിയില്‍. താനൂര്‍ ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മീനടത്തൂര്‍ ചെമ്പ്ര സ്വദേശി തോട്ടയില്‍ അജ്മല്‍ (22), മാറഞ്ചേരി പെരുമ്പടപ്പ് സ്വദേശി മുല്ലക്കാട്ട് ഷുക്കൂര്‍ (32), കോഴിക്കോട് ഏലത്തൂര്‍ സ്വദേശി പടിക്കല്‍ക്കണ്ടി ഉമര്‍ ഹാറൂണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാളില്‍ നിന്ന് 3.5 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാവിക ഉദ്യോഗസ്ഥനടക്കം അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പിടിയിലായവര്‍ ആ സംഘത്തില്‍പെട്ടവരാണ്. രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു.




Tags:    

Similar News