ദിനകരന് പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി
പ്രഭു, രത്‌നസഭാപതി, കലൈസെല്‍വന്‍ എന്നീ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ചെന്നൈ: ടി ടി വി ദിനകരനോട് കൂറു പ്രഖ്യാപിച്ച തമിഴ്‌നാട്ടിലെ മൂന്ന് ഭരണപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി. പ്രഭു, രത്‌നസഭാപതി, കലൈസെല്‍വന്‍ എന്നീ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകര്‍ക്ക് കത്ത് നല്‍കിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലര്‍ത്തുന്നുവെന്നാണ് ആരോപണം.
നേരത്തെ എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാനുള്ള നടപടി പൂര്‍ത്തിയായാല്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.