തീവെട്ടിക്കൊള്ളയുമായി വിമാനക്കമ്പനികള്‍; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒന്നേകാല്‍ ലക്ഷം

ടിക്കറ്റ് നിരക്ക് ഒന്നേകാല്‍ ലക്ഷം വരെ ഉയര്‍ത്തിയാണ് കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത്. യാത്രാ വിലക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍ വരുന്ന സാഹചര്യം മുതലാക്കിയാണ് കമ്പനികളുടെ കൊടുംചതി.

Update: 2021-04-24 07:51 GMT

ദുബയ്: കൊവിഡ് രണ്ടാം വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തീവെട്ടിക്കൊള്ളയുമായി വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്ക് ഒന്നേകാല്‍ ലക്ഷം വരെ ഉയര്‍ത്തിയാണ് കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത്. യാത്രാ വിലക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍ വരുന്ന സാഹചര്യം മുതലാക്കിയാണ് കമ്പനികളുടെ കൊടുംചതി.

മൂന്ന് ദിവസമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് സൈറ്റുകള്‍ ഡൗണ്‍ ആയതോടെ സ്ഥിതി കൂടുതല്‍ വഷളാകുകയും ചെയ്തു. എയര്‍ അറേബ്യ ഇന്ന് അധിക സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് നടത്തുന്നുണ്ട്. ഷാര്‍ജയിലേക്കുള്ള ആറ് സര്‍വീസുകളില്‍ മൂന്നെണ്ണത്തില്‍ ഇന്നലെ ഉച്ചയോടെ ടിക്കറ്റ് തീര്‍ന്നു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചില കമ്പനികള്‍ ശ്രമിച്ചെങ്കിലും വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചില്ല. 48 മണിക്കൂര്‍ കാലാവധിയുള്ള കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതും കടമ്പയായി. നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്താമെങ്കിലും 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിയണം.

Tags:    

Similar News