മദ്‌റസാ വിലക്ക്: വംശീയ ഉന്മൂലനത്തിന് വേഗം കൂട്ടാനുള്ള നീക്കം: അല്‍ ഹാദി അസോസിയേഷന്‍

Update: 2024-10-14 14:20 GMT

തിരുവനന്തപുരം: രാജ്യത്തെ മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം വംശീയ വിരോധത്തില്‍ അധിഷ്ഠിതവും ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള കൈയ്യേറ്റവുമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി. മസ്ജിദുകളെയും മതസ്ഥാപനങ്ങളെയും ലക്ഷ്യം വച്ചുള്ള വഖ്ഫ് ഭേദഗതി നിയമം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് പുതിയ നീക്കം.

മുസ്‌ലിംകളുടെ മതപരമായ അസ്തിത്വം തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന കുറവ് നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പല സംസ്ഥാനങ്ങളിലും ഗ്രാന്‍ഡ് നല്‍കിക്കൊണ്ട് ഇപ്പോഴത്തെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഗ്രാന്‍ഡ് വാങ്ങുന്ന ഇത്തരം മദ്രസകള്‍ പൊതുവിദ്യാഭ്യാസം നിഷേധിക്കുകയാണെന്ന വ്യാജയുക്തി പ്രചരിപ്പിച്ച് ദേശ വ്യാപകമായി മുസ്‌ലിംകള്‍ സ്വന്തം ചെലവില്‍ നടത്തിവരുന്ന മദ്രസകളോടും മൊത്തം യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമാണ് സംഘപരിവാര്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News