ന്യൂഡല്‍ഹി: അഹമ്മദാബാദ് കേസ് ശിക്ഷാവിധി ഭരണകൂടത്തിന്റെ വംശീയപകപോക്കലായാണ് വിലയിരുത്താനാവുന്നതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന എ സി ഫൈസല്‍ അശ്‌റഫി അഭിപ്രായപ്പെട്ടു.
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആളുകളെ പോലും വധശിക്ഷയ്ക്ക് വിധേയമാക്കിയതിലൂടെ നീതിപൂര്‍വ്വമായ വിചാരണയ്ക്കു സാഹചര്യം അനുവദിച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ഭരണകൂടത്തിന്റെ മുന്‍വിധിയാണ് വധശിക്ഷാ വിധിയ്ക്ക് പ്രേരകമായതെന്നുള്ള സംശയം ബലപ്പെടുകയാണ്. ഈ സംഭവം രാജ്യത്തെ നീതിന്യായ ചരിത്രത്തെ തന്നെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.