രാഷ്ട്രപതിയുടെ യാത്രയയപ്പ് ചടങ്ങിനിടെ മോദിയുടെ ഫോട്ടോഷൂട്ട്; വിമര്‍ശനവുമായി പ്രതിപക്ഷം (വീഡിയോ)
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ യാത്രയയപ്പ് ചടങ്ങില്‍ അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ കാമറക്ക് പോസ് ചെയ്യുന്ന തിരിക്കിനിടെ പ്രധാനമന്ത്രി നരന്ദ്രമോദി അവഗണിച്ചത് വിവാദമാകുന്നു. രാഷ്ട്രപതി തൊഴുത് അടുത്തെത്തിയപ്പോളും മോദി ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
When 'Photograph' is more important than the outgoing 'President' 📸 @KTRTRS pic.twitter.com/27wQrhe2Gj
— YSR (@ysathishreddy) July 23, 2022
പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ആംആംദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. രാഷ്ട്രപതി തൊഴുത് നീങ്ങുന്നതിന്റെ വിഡിയോ പങ്കു വച്ച്, സര്‍ ഇവര്‍ ഇങ്ങനെയാണ്. അങ്ങയുടെ കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ലെന്ന പരിഹാസം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തി.
സമാന രീതിയിലുള്ള വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദനം ചെയ്‌തെന്നും, ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.