വോട്ട് മാറ്റിചെയ്‌തെന്ന് ആരോപണം: കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചു (വീഡിയോ)
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി കല്ലൂരാവി ഡിവിഷനിലാണ് സംഭവം. ലീഗ് കോട്ടയായ ഇവിടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളുടേയും കുട്ടികളുടേയും കണ്‍മുമ്പിലിട്ട് ഗൃഹനാഥയെയും മകനെയും ആക്രമിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്: വോട്ട് മാറ്റിച്ചെയ്തുവെന്ന് ആരോപിച്ച് കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി കല്ലൂരാവി ഡിവിഷനിലാണ് സംഭവം. ലീഗ് കോട്ടയായ ഇവിടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളുടേയും കുട്ടികളുടേയും കണ്‍മുമ്പിലിട്ട് ഗൃഹനാഥയെയും മകനെയും ആക്രമിക്കുകയായിരുന്നു.
ലീഗ് അനുഭാവികളായിരുന്ന ഇവര്‍ ഇക്കുറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നും മാറ്റി വോട്ടുചെയ്തുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കല്ലൂരാവി വാര്‍ഡില്‍ ഇത്തവണ വോട്ടു കുറഞ്ഞതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
അക്രമിക്കാനെത്തിയവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലീഗ് അനുകൂല ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇവിടെ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന് പുറത്തെത്തുകയായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന ഉബൈദ്, റംഷീദ്, ജംഷി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.