യുപിയില്‍ തലവേദന ഒഴിയാതെ ബിജെപി; സഖ്യം വിടാനൊരുങ്ങി എസ് ബി എസ് പി
ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പിയുടെ ആവശ്യം. അടുത്തമാസം 24ന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് രാജ്ബറിന്റെ താക്കീത്
ലക്‌നൗ: അപ്‌നാദളിന്റെ പിന്‍മാറ്റ ഭീഷണിക്കു പിന്നാലെ എന്‍ഡിഎയ്ക്ക് മുന്നറിയിപ്പുമായി മറ്റൊരു സഖ്യകക്ഷിയായ എസ്ബിഎസ്പി. പ്രതിഷേധ സൂചകമായി നേരത്തേ വരാണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ട്‌നിന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്വരം കൂടുതല്‍ കടുപ്പിച്ച് പാര്‍ട്ടി നേതാവായ രാജ്ബര്‍ മുന്നോട്ട് വന്നത്. ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പിയുടെ ആവശ്യം. അടുത്തമാസം 24ന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് രാജ്ബറിന്റെ താക്കീത്. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും രാജ്ബര്‍ കൂട്ടിച്ചേര്‍ത്തു.
ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണമെന്ന് ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒം പ്രകാശ് രാജ്ബര്‍ ബിജെപിക്ക് നല്‍ക്കിയിരുന്നത്.മുന്നണിയിലെ ചെറുപാര്‍ട്ടികളോട് ബിജെപി നിഷേധാത്മകമായ നിലപാടാണ് തുടരുന്നതെന്നും തിരിഞ്ഞെടുപ്പ് സമയത്തു മാത്രം ബിജെപി സഖ്യകക്ഷികളെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. യോഗിക്ക് പശുക്കളെ മാത്രം രക്ഷിച്ചാല്‍ മതിയെന്നും തനിക്ക് പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്നും തങ്ങള്‍ വ്യത്യസ്തരാണെന്നും രാജ്ഭര്‍ തുറന്നടിച്ചു. എസ്ബിഎസ്പിക്ക് പുറമെ അപ്‌നാ ദളും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടിരുന്നു. എസ്പിബിഎസ്പി സഖ്യം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നില പരുങ്ങലിലായ ബിജെപിയെ സമ്മര്‍ദ്ധത്തിലാഴ്ത്തി അവകാശങ്ങള്‍ നേടിയെടുക്കുകയാണ് ചെറുപാര്‍ട്ടിളുടെ ലക്ഷ്യം.