കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം പാറശാല ചെങ്കല്‍ വളാത്താങ്കര സ്വദേശി ക്രിസ്റ്റിന് സതീശി(36)നെയാണ് ആലുവ ബാറിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ചെറുപ്പകാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ക്രിസ്റ്റിന് നാട്ടില്‍ ആളുകളുമായി ചങ്ങാത്തം കുറവാണ്. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മൃഗങ്ങളെയും ഉപദ്രവിച്ചതായി നാട്ടുകാര്‍ പറയുന്നു. ലഹരിക്ക് അടിമയായിരുന്ന ക്രിസ്റ്റിന് മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങഴിച്ച് രക്ഷപ്പെട്ടിരുന്നു. ആലുവ ചാത്തന്‍പുറത്ത് ബിഹാര്‍ സ്വദേശികളുടെ മകളായ എട്ടു വയസ്സുകാരിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുലര്‍ച്ചെ രണ്ടോടെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ചെന്നാണ് പോലിസ് പറയുന്നത്. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.